രാത്രിയിൽ തിളങ്ങുന്ന അത്ഭുത ബീച്ച്
സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗോവ. മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ് ഗോവ. വിദേശികളെയും സ്വദേശികളെയും ഒരു പോലെ സ്വീകരിക്കുന്ന, ആട്ടവും പാട്ടും നിറഞ്ഞ ഗോവയിലെ ബീച്ചുകൾ എത്ര കണ്ടാലും കൊതി തീരില്ല. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഇരുട്ടിൽ തിളങ്ങുന്ന ബീച്ചുകളും ഗോവയിലുണ്ട്. ഗോവയിലെ ബീറ്റൽബാറ്റിം ബീച്ച് അത്തരത്തിലൊരു ബീച്ചാണ്. ഗോവയിലെ സൺസെറ്റ് ബീച്ചെന്നാണ് ഈ ബീച്ച് അറിയപ്പെടുന്നത്.
ബയോലൂമിനിയെസെന്റ് ആൽഗകൾ വെള്ളത്തിലുള്ളത് കൊണ്ടാണ് ജലത്തിന് തിളക്കം വരുന്നത്. വളരെ കുറച്ച് സമയം മാത്രമേ സഞ്ചാരികൾക്ക് ഈ തിളക്കം ആസ്വദിക്കാൻ കഴിയു. എന്നിരുന്നാൽ സഞ്ചാരികളുടെ ഇടയിൽ അത്രെയേറെ പ്രശസ്തി നേടാൻ ഈ ബീച്ചിന് സാധിച്ചിട്ടില്ല. എങ്കിലും ഈ അത്ഭുത കാഴ്ച കാണാനായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
ബീറ്റൽബാറ്റിം ബീച്ചിന്റെ സൗന്ദര്യത്തിനൊപ്പം പാരാസൈലിങ് പോലുള്ള നിരവധി വിനോദനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗോവയിലെ മറ്റ് ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി വളരെ ശാന്ത സുന്ദരവും വൃത്തിയുള്ളതുമായ ഒരു ബീച്ചാണിത്. പൈൻ മരംങ്ങൾ ഇടതൂർന്ന നിൽക്കുന്ന വെള്ള മണൽ വിരിച്ച ബീറ്റൽബാറ്റിം ബീച്ച് കാഴ്ച്ചയിൽ അതി മനോഹാരിയാണ്. നിരവധി ഡോള്ഫിനുകളും ഈ ബീച്ചിലുണ്ട്. നിരവധി പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിത്. ഗോവ വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് ബീറ്റൽബാറ്റിം ബീച്ച് സ്ഥിതി ചെയ്യുന്നത്.
കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇപ്പോൾ ഈ ബീച്ചിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here