Advertisement

ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം; വിവാദ പരാമര്‍ശവുമായി ബിജെപി എംപി

July 12, 2021
0 minutes Read

ബോളിവുഡ് നടന്‍ ആമീര്‍ ഖാനെതിരെ വിവാദ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി എംപി. ആമീര്‍ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് ഉത്തരവാദികളെന്ന് മന്ദ്‌സൗര്‍ എംപി സുധീര്‍ ഗുപ്ത പറഞ്ഞു. സ്വന്തം കുട്ടികളെ അയാള്‍ അനാഥരാക്കി മൂന്നാമത് വിവാഹത്തിന് ഇപ്പോള്‍ ആമീര്‍ ഖാന്‍ തയ്യാറെടുക്കുകയാണെന്നും സുധീര്‍ ഗുപ്ത എംപി ആരോപിച്ചു.

ആമിര്‍ ഖാന്‍ ആദ്യഭാര്യ റീനയെയും അവരുടെ മക്കളെയും ഇപ്പോള്‍ രണ്ടാം ഭാര്യ കിരണിനെയും അവരുടെ മകനെയും ഉപേക്ഷിച്ച് മൂന്നാം വിവാഹത്തിന് ശ്രമിക്കുന്നു. ആമിര്‍ ഖാനെപ്പോലുള്ളവരാണ് ജനസംഖ്യാ സന്തുലനം തെറ്റിക്കുന്നതെന്നും എംപി ആരോപിച്ചു.രാജ്യത്തിന്റെ പുരോഗതിക്ക് ജനസംഖ്യ നിയന്ത്രണം ആവശ്യമാണെന്നും എംപി പറഞ്ഞു.

പാകിസ്ഥാൻ വിഭജനകാലത്ത് അവരുടെ ജനസംഖ്യ അനുപാതത്തേക്കാള്‍ വലിയ ഭാഗം ഭൂമി ലഭിച്ചു. അവിടെനിന്ന് പിന്നെയും ആളുകള്‍ ഇന്ത്യയിലേക്ക് വന്നു.ഒരിഞ്ച് പോലും രാജ്യത്തെ ഭൂമി വര്‍ധിക്കുന്നില്ല. പക്ഷേ ജനസംഖ്യ വളര്‍ന്ന് 140 കോടിയാകുന്നു. ഇത് നല്ല വാര്‍ത്തയല്ലെന്നും എംപി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top