Advertisement

പ്രകടനം നോക്കി ഗെയിലിനെ ഞങ്ങൾ വിലയിരുത്തില്ല; അദ്ദേഹം ടീമിലുണ്ടെന്നറിഞ്ഞാൽ എതിരാളികൾ ഭയക്കും: ബ്രാവോ

July 12, 2021
2 minutes Read
Dwayne Bravo Chris Gayle

ക്രിസ് ഗെയിലിനെ ഇപ്പോഴും എതിർ ടീമുകൾക്ക് ഭയമാണെന്ന് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ. വ്യക്തിഗത സ്കോർ നോക്കി അദ്ദേഹത്തെ വിലയിരുത്തില്ലെന്നും ഗെയിൽ ടീമിൽ ഉണ്ടെന്നറിഞ്ഞാൽ തന്നെ എതിരാളികൾ ഭയപ്പെടും എന്നും ബ്രാവോ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-20 മത്സരവും വിജയിച്ചതിനു പിന്നാലെയാണ് ബ്രാവോയുടെ പ്രതികരണം.

“ഇപ്പോൾ അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ നോക്കി ഞങ്ങൾ വിലയിരുത്താറില്ല. ഗെയിലിൻ്റെ സാന്നിധ്യം തന്നെ മറ്റ് ടീമുകൾക്ക് ഭയമാണ്. അത് ഞങ്ങൾക്ക് വളരെ ശാന്തത നൽകുന്നുണ്ട്. വയസുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് വലിയ രീതിയിൽ സമ്മർദ്ദമുണ്ട്. പക്ഷേ, ഡ്രസിംഗ് റൂമിൽ അതില്ല. അദ്ദേഹം വിൻഡീസ് ക്രിക്കറ്റിന് നൽകിയ സംഭാവനകളെല്ലാം ഞങ്ങൾ വിലമതിക്കുന്നു. ഗെയിൽ ഒരു ഇതിഹാസമാണ്. കരിയറിൻ്റെ അവസാന ചില മാസങ്ങളിലുള്ള അദ്ദേഹത്തിനൊപ്പം നിന്ന് നമുക്ക് ഇത് ആസ്വദിക്കാം.”- ബ്രാവോ വ്യക്തമാക്കി.

രണ്ടാം മത്സരത്തിൽ 56 റൺസിനാണ് വിൻഡീസ് ഓസീസിനെ തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് 196 റൺസ് നേടിയ വിൻഡീസിനു മറുപടിയായി 140 റൺസെടുക്കുന്നതിനിടെ ഓസീസ് ഓൾഔട്ടാവുകയായിരുന്നു. ജയത്തോടെ 5 മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 2-0നു മുന്നിലെത്തി. ഇനി മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ അവശേഷിക്കുന്നത്.

Story Highlights: Dwayne Bravo backs underfire Chris Gayle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top