Advertisement

‘അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ സാധിക്കില്ല, ഇറാനിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണം’: CPIM പൊളിറ്റ് ബ്യൂറോ

19 hours ago
1 minute Read

ഇറാനിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഐക്യരാഷ്ട്രസഭ ഇസ്രയേലിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഇടപെടണം. ബിജെപി സര്‍ക്കാര്‍ ഇസ്രയേലിനുള്ള മൗന പിന്തുണ അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയാണ് പ്രസ്‌താവന ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കയറിയുള്ള ഇസ്രയേലിന്റെ ആക്രമണത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ഇറാനിനെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും നിലവിലുള്ള സൈനിക നടപടികള്‍ പിന്‍വലിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ സാധിക്കില്ലെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇസ്രയേലിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ഉണ്ടാവണം. കൊടും ക്രൂരതയെ അപലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം. ഇറാനെതിരെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യം പ്രേരിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയില്‍ പലസ്തീനെ പിന്തുണച്ച് വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐഎം ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇസ്രയേലിന് നല്‍കുന്ന മൗന പിന്തുണ അവസാനിപ്പിക്കുകയും സമാധാനത്തിനു വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Story Highlights : CPIM PB on israeli attacks on iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top