എഡു ഗാർസ്യയെ സ്വന്തമാക്കി ഹൈദരാബാദ് എഫ്സി

എടികെ മോഹൻബഗാൻ താരം എഡു ഗാർസ്യയെ സ്വന്തമാക്കി ഹൈദരാബാദ് എഫ്സി. വിവരം ഹൈദരാബാദ് എഫ്സി തന്നെ പ്രഖ്യാപിച്ചു. എത്ര വർഷത്തെ കരാറിലാണ് സ്പാനിഷ് മിഡ്ഫീൽഡർ ക്ലബിലെത്തിയതെന്ന് വ്യക്തമല്ല. മുംബൈ സിറ്റി താരം ബാർതലോമ്യു ഓഗ്ബച്ചെയെയും നേരത്തെ ഹൈദരാബാദ് ടീമിലെത്തിച്ചിരുന്നു.
2017-18 സീസണിൽ ബെംഗളൂരു എഫ്സിക്കായി കളിച്ച ഈ അറ്റാക്കിംഗ് മിഡ്ഫീൽഡർ 2019-20 സീസണുകളിലാണ് എടികെയിലെത്തിയത്. സീസണിൽ ഗംഭീര പ്രകടനം നടത്തിയ താരം എടികെയുടെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 9 ഗോളുകളും 31കാരനായ താരം നേടി. കഴിഞ്ഞ സീസണിൽ പരുക്കേറ്റ താരം ആകെ 11 മത്സരങ്ങൾ മാത്രമാണ് കളിച്ചത്.
അതേസമയം, കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കായി എട്ട് ഗോളുകൾ നേടിയ ഓഗ്ബച്ചെ 3 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. ലീഗ് ഡബിൾ അടിച്ച മുംബൈയുടെ പ്രകടനത്തിൽ ഓഗ്ബച്ചെ നിർണായക സ്വധീനമാണ് ചെലുത്തിയത്.
പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഓഗ്ബച്ചെ സീനിയർ ടീമിൽ 60ലധികം തവണ കളിച്ചു. 2018-19 സീസണിൽ നോർത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിൻ്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.
Story Highlights: Hyderabad FC sign Edu Garcia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here