പെട്രോൾ വില വർധന; ചണ്ഡീഗഡിൽ പ്രതിഷേധം ശക്തം

ചണ്ഡീഗഡിൽ പെട്രോൾ വില ഉയർന്നതിനെ തുടർന്ന് പ്രതിഷേധം. ഞായറാഴ്ച പെട്രോൾ വില ലിറ്ററിന് 97.04 ആയി ഉയർന്നതിലാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഇത് വരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണത്. ഡീസൽ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡീസൽ വില 89.51 രൂപയിൽ നിന്ന് 90 രൂപയിൽ എത്തിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിലാണ് പെട്രോളിന്റെ വില ലിറ്ററിന് 96 രൂപയിൽ നിന്ന് 97 രൂപയായി ഉയർന്നത്.
മൊഹാലിയിൽ ഇന്ധന വില കൂടുതലാണ്. പെട്രോൾ ലിറ്ററിന് 102.94 രൂപയും ഡീസൽ ലിറ്ററിന് 92.81 രൂപയുമാണ് ഇവിടെ. പഞ്ച്കുളയിലെ വില ചണ്ഡിഗഡിനേക്കാൾ കൂടുതലാണ്, പെട്രോൾ ലിറ്ററിന് 98.35 രൂപയും ഡീസൽ ലിറ്ററിന് 90.28 രൂപയുമാണ്.
പെട്രോളിന്റെ വിലക്കയറ്റം വിൽപ്പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പെട്രോൾ പമ്പ് ഉടമകൾ പരാതിപ്പെട്ടു. ഇന്ധന വിലയുടെ വർദ്ധനവ് പച്ചക്കറി നിരക്കിന്റെ വർദ്ധനവിന് കാരണമായിട്ടുണ്ട്.
മെട്രോ നഗരങ്ങൾക്ക് പുറത്ത്, ഇന്ത്യയിലുടനീളമുള്ള 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ നിരക്ക് ലിറ്ററിന് 100 രൂപയിൽ കൂടുതലാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്നാട്, കേരളം, ബീഹാർ, പഞ്ചാബ്, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി പെട്രോൾ ഉയർന്ന നിലയിലെത്തി.
പ്രാദേശിക നികുതി, ചരക്ക് കൂൾ എന്നിവ അനുസരിച്ച് ഇന്ധന വില ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here