ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ബീഫ് വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തി അസം

അസം നിയസഭയിൽ പുതിയ കന്നുകാലി സംരക്ഷണ ബിൽ. ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ടുള്ളതാണ് പുതിയ കന്നുകാലി സംരക്ഷണ ബിൽ. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിലും ബീഫ് വിൽക്കുന്നതും കശാപ്പും നിരോധിക്കും.
ബിൽ പ്രാബല്യത്തിൽ വരുന്നതോടെ അസമിലെ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ രേഖകളില്ലാതെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും.
ബില്ലിനെതിരെ കോൺഗ്രസ് നേതാവ് ദെബാബ്രത സായ്ക്യ രംഗത്തെത്തി. അഞ്ച് കിമി പരിധിയെന്ന നിമം പ്രാവർത്തികമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആർക്ക് വേണമെങ്കിലും എവിടെയും ക്ഷേത്രം പണികഴിപ്പിക്കാം. ഈ സാഹചര്യത്തിൽ അതിന് ചുറ്റുമുള്ള കന്നുകാലി വിൽപന കേന്ദ്രങ്ങൾ പൊളിച്ച് മാറ്റേണ്ടി വരുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ല് പശു സംരക്ഷണത്തിന് വേണ്ടിയുള്ളതല്ലെന്നും മറിച്ച് ഇസ്ലാം മതവിശ്വാസികളെ പാർശ്വവത്കരിക്കാനുള്ളതാണെന്നും എഐയുഡിഎഫ് നേതാവ് അമിനുൽ ഇസ്ലാമും കുറ്റപ്പെടുത്തി.
Story Highlights: assam beef ban within 5 km of temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here