റോഡ്രിഗോ ഡി പോൾ അത്‌ലറ്റികോ മാഡ്രിഡിൽ; ഔദ്യോഗിക സ്ഥിരീകരണമായി

കോപ്പ അമേരിക്കയിൽ തിളങ്ങിയ അർജൻ്റൈൻ മധ്യനിര താരം റോഡ്രിഗോ ഡി പോൾ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിൽ. ഇറ്റാലിയൻ ക്ലബ് ഉദിനസിൻ്റെ ക്യാപ്റ്റൻ ആയിരുന്ന ഡി പോളിനെ 5 വർഷത്തേക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ടീമിൽ എത്തിച്ചിരിക്കുന്നത്. നേരത്തെ തന്നെ 27കാരനായ താരം മാഡ്രിഡിനൊപ്പം ചേരുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇന്നാണ് ഔദ്യോഗിക സ്ഥിരീകരണം എത്തിയത്.
കരാർ തുക എത്രയാണെന്ന് വ്യക്തമായിട്ടില്ല. ചില സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 35 മില്യൺ യൂറോയാണ് ട്രാൻസ്ഫർ തുകയായി അത്‌ലറ്റികോ മാഡ്രിഡ് ഉദിനസിനു നൽകുന്നത്. 2014 മുതൽ 2016 വരെ സ്പാനിഷ് ക്ലബ് വലൻസിയക്കായി കളിച്ചിട്ടുള്ള ഡി പോൾ ക്ലബിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് ഉദിനസിലേക്ക് ചേക്കേറുന്നത്. ഉദിനസിൽ ഗംഭീര കളി കെട്ടഴിച്ച താരം കഴിഞ്ഞ സീസണിൽ ക്ലബ് ക്യാപ്റ്റനായി. 2018ലാണ് ഡി പോൾ ദേശീയ ടീമിൽ അരങ്ങേറുന്നത്.
ബ്രസീലിനെതിരായ കോപ്പ അമേരിക്ക ഫൈനലിൽ മികച്ച കളിയാണ് ഡി പോൾ കെട്ടഴിച്ചത്. അർജൻ്റീനയുടെ വിജയ ഗോൾ നേടിയ ഡി മരിയക്ക് ഗോളിലേക്കുള്ള പാസ് നൽകിയത് ഡി പോൾ ആയിരുന്നു. ഒപ്പം ബ്രസീൽ ആക്രമണങ്ങളെ സമർത്ഥമായി പ്രതിരോധിക്കാനും ഡി പോൾ മുന്നിൽ നിന്നു.
Story Highlights: Atletico Madrid sign Rodrigo de Paul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here