മുഖ്യമന്ത്രിയുടെ പ്രസ്താവന വ്യാപാരികളോടും ജനങ്ങളോടുമുള്ള വെല്ലുവിളി; വി ഡി സതീശൻ

വ്യാപാരികള്‍ സ്വയം തീരുമാനിച്ച് കടകള്‍ തുറക്കുന്നതടക്കമുള്ള മാര്‍ഗങ്ങളിലേക്ക് പോവുകയാണെങ്കില്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വെല്ലുവിളി കേരളത്തില്‍ വിലപ്പോകില്ല. മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നിൽകുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുകയാണോയെന്നും വി ഡി സതീശന്‍ ചോദിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;
മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ?
ഇത് കേരളമാണ്… മറക്കണ്ട…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here