വാക്‌സിൻ വിതരണത്തിലെ വേഗത കുറവ്; യു.എസിൽ കൊവിഡ് കേസുകൾ ഉയരുന്നു

അമേരിക്കയിൽ കൊവിഡ് കേസുകൾ ഉയരുന്നു. കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യുന്നതിലുള്ള കാലതാമസവും കൊവിഡ് ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനവുമാണ് കേസുകൾ വർധിക്കാനുള്ള കാരണമായി കണക്കാക്കുന്നത്. നാൽപ്പതോളം സംസ്ഥാനങ്ങളിലാണ് കേസുകൾ വർധിച്ചത്.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് 47 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരിൽ 99 ശതമാനവും കൊവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്തവരാണെന്ന് യു.യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റഷേല്‍ വലെന്‍സ്‌കി പറഞ്ഞു. പറഞ്ഞു. കഴിഞ്ഞ ആറു മാസത്തെ പ്രാഥമിക കണക്കുകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളെല്ലാം വാക്‌സിന്‍ സ്വീകരിക്കാത്തവരുടേതാണെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്ത് വാക്‌സിനേഷന്‍ വിതരണത്തിന്റെ വേഗത കുറഞ്ഞിരിക്കുകയാണ്. 48 ശതമാനം പേര്‍ യു.എസി.ല്‍ ഇതിനകം രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. 55.5 ശതമാനം പേർ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതായി ഡാറ്റകൾ സൂചിപ്പിക്കുന്നു.
കൊവിഡ് വ്യാപനം തടയുന്നതിനും വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ അപകടകരമായ ജനിതകവ്യതിയാനം സംഭവിക്കുന്നത് ഒഴിവാക്കാനും കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ ആവശ്യമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ധാരാളം ആളുകള്‍ ഇനിയും വാക്സിന്‍ എടുക്കേണ്ടതായിട്ടുണ്ട്, അതാണ് ഏക പ്രതിവിധി’ – വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആന്റണി ഫൗച്ചി പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here