ഇടമലക്കുടിയിൽ ആദ്യമായി കൊവിഡ്

ഇടുക്കി ഇടമലക്കുടി പഞ്ചായത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് കൊവിഡ്.
കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ ആദ്യ ഗോത്ര വർഗ പഞ്ചായത്തായ ഇടമക്കുടിയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇവരുടെ ഉറവിടം വ്യക്തമല്ല. ഉറവിടം കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാനുള്ള സാധ്യതയുണ്ട്. ഒരു രോഗ വ്യാപനത്തെ ചെറുക്കാനുള്ള എല്ലാ വിധ സംവിധാനങ്ങളും സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here