Advertisement

ഇറാഖിലെ ആശുപത്രിയില്‍ വന്‍ സ്‌ഫോടനം; 44 രോഗികള്‍ വെന്തുമരിച്ചു

July 13, 2021
1 minute Read

ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികള്‍ വെന്തുമരിച്ചു. നസ്രിയ നഗരത്തിലെ ഇമാം അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സ്‌ഫോടനത്തില്‍ 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം കൊവിഡ് ബാധിതരായി ചികിത്സയ്‌ക്കെത്തിയതെന്നാണ് സ്ഥിരീകരണം

Story Highlights: fire in iraq hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top