Advertisement

മുടിക്ക് നിറം നൽകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ

July 13, 2021
0 minutes Read

എണ്ണക്കറുപ്പുള്ള ഇടതൂർന്ന മുടിയിൽ തുളസി കതിരും മുല്ലമാലയും മറ്റും ആയിരുന്നു പണ്ടത്തെ നായികാ സങ്കൽപ്പം. എന്നാൽ ഇപ്പോൾ ഇപ്പോൾ തനത് ശൈലികൾ എല്ലാം വഴിമാറി ട്രെൻഡുകളുടെ കാലം എത്തിയിരിക്കുകയാണ്. കളർ ചെയ്ത മുടികളാണ് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടം. ചുവപ്പ്, പച്ച, നീല തുടങ്ങിയ നിരവധി നിറങ്ങൾ ഹെയർ കളറിങ്ങിൽ താരമായിരിക്കുകയാണ്. എന്നാൽ വളരെ ലാഘവത്തോടെ ഈ പ്രവർത്തിയെ സമീപിക്കരുത്. വളരെയധികം ശ്രദ്ധ വേണ്ടൊരു പ്രക്രിയ ആണ് ഹെയർ കളറിംഗ്. എന്തൊക്കെ കാര്യമാണ് ശ്രദ്ധിക്കണമെന്ന് നോക്കാം;

  • പരിചയ സമ്പന്നമായ ഒരിടത്ത് നിന്ന് വേണം മുടി കളർ ചെയ്യാൻ. നിങ്ങളുടെ ആവശ്യം കൃത്യമായി സ്റ്റൈലിസ്റ്റിനെ ധരിപ്പിക്കുക. നിങ്ങളുടെ മുടിക്ക് അനുസൃതമായത് തെരഞ്ഞെടുക്കാൻ അവർ സഹായിക്കും. കളർ ചെയ്യുന്നത് അലർജിയല്ലെന്ന് ഉറപ്പാക്കുകയും വേണം.
  • കളറിംഗ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് കണ്ടീഷൻ ചെയ്തിരിക്കണം. അത് പോലെ തന്നെ കളറിംഗിന് ശേഷവും.
  • കളർ ചെയ്‌ത്‌ കഴിഞ്ഞാൽ തലമുടിയിൽ ഇടയ്ക്കിടെ എണ്ണ തേച്ച് മസ്സാജ് ചെയ്‌ത്‌ കുളിക്കണം. ഒലീവ് ഓയില്‍, വെളിച്ചെണ്ണ, അര്‍ഗന്‍ ഓയില്‍, ബദാം ഓയില്‍ എന്നിവ തിരഞ്ഞെടുക്കാം.
  • കളർ സംരക്ഷിക്കാൻ പറ്റുന്ന ഷാംപൂകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് അവ വാങ്ങി ഉപയോഗിക്കുക.
  • മാസത്തിലൊരിക്കൽ കളറിംഗ് ടച്ച് അപ്പ് ചെയ്യുക. ഇത് കളർ നീണ്ട് നില്ക്കാൻ സഹായിക്കും.
  • അനാവശ്യമായി ബ്ലോ ഡ്രൈ, അയണിങ്, ഹീറ്റിംഗ് ചെയ്യുന്നത് ഒഴിവാക്കാം. ഇത് കളർ മങ്ങാൻ സഹായിക്കും.
  • കുളിക്കാനായി ചെറു ചൂട് വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കുക. ഒരൊറ്റ കുളി കഴിയുമ്പോഴും കളർ മാങ്ങാനുള്ള സാധ്യത ഉള്ളതിനാൽ, ആഴ്ചയിൽ രണ്ട് തവണ കുളിക്കുന്നതാണ് ഉത്തമം. നിറം മങ്ങാതിരിക്കാൻ വെയിലത്ത് ഇറങ്ങുമ്പോൾ തൊപ്പി ധരിക്കുക.
  • പ്രോട്ടീന്‍ സമ്പന്നവും ന്യൂട്രീഷന്‍ ധാരാളമുള്ള ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top