Advertisement

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ല : ഹൈക്കോടതി

July 13, 2021
Google News 1 minute Read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ വാക്സിൻ ചലഞ്ചിലേക്ക് പെൻഷൻ തുക ഈടാക്കിയതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അനുമതിയില്ലാതെ പെൻഷൻ വിഹിതം പിടിക്കരുത്. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതി ഇല്ലാതെ തുക ഈടാക്കാൻ സാധിക്കൂ. ഹർജിക്കാരിൽ നിന്നും അനുമതിയില്ലാതെ ഈടാക്കിയ തുക തിരിച്ചു നല്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Story Highlights: Kerala High Court, Govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here