ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ല; നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
July 13, 2021
1 minute Read
ഐഎസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് നിമിഷ ഫാത്തിമയുടെ അമ്മ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഒരു കുറ്റകൃത്യം ചെയ്ത് വിദേശരാജ്യത്തുള്ളയാളാണ് നിമിഷ. അതിനാല്‍ കേസില്‍ ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി ഇതിന് പിന്നിലെ സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടി. ഹര്‍ജി തള്ളിയതോടെ നിമിഷയുടെ അമ്മ ഹേബിയസ് കോര്‍പസ് പിന്‍വലിക്കുകയും ചെയ്തു.
Story Highlights: nimisha fathima case, IS recruitment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement