ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ സ്ഥിരതയുണ്ടാകണം; സ്മൃതി മന്ഥാന

ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം ഉണ്ടാകണമെന്ന് സ്മതി മന്ഥാന. ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തില്‍ മികച്ച വിജയം നേടിയെടുത്തെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് പ്രകടനം മികച്ച രീതിയില്‍ പുറത്തെടുക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ മത്സരത്തിലെ വിജയം ടീമിന് ഏറെ നിര്‍ണ്ണായകമാണെന്നും അത് ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്നും പറഞ്ഞ സ്മൃതി ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ഹര്‍മ്മന്‍പ്രീത് കൗര്‍ ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ഏറ്റവും വലിയ കാര്യമെന്നും അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് ജയിക്കുവാന്‍ ബാറ്റിംഗ് സംഘത്തിന്റെ പ്രകടനം നിര്‍ണ്ണായകമാണെന്നും ഇന്ത്യന്‍ ഓപ്പണര്‍ സൂചിപ്പിച്ചു.
“ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഇനിയും മെച്ചപ്പെടണം, പ്രത്യേകിച്ച് ബാറ്റിംഗ് വിഭാഗത്തിൽ. മുന്നോട്ട് പോകുമ്പോൾ, അടുത്ത ഏഴുമാസം വളരെ നിർണായകമാകും. ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തെ മതിയാവു. ഓസ്ട്രിയലിൻ സീരീസും, ലോകകപ്പിനും മുൻപ് ടീം മെച്ചപ്പെടണം” സ്മൃതി പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here