വ്യാപാരികൾക്ക് പിന്തുണ; മുഖ്യമന്ത്രിക്ക് കത്തയച്ച് എംപി എ.എം ആരിഫ്

എല്ലാ ദിവസവും കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപി എ.എം ആരിഫ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വ്യാപാരികൾ വലിയ സാമ്പത്തിക നഷ്ട്ടത്തിലാണെന്ന് എ എം ആരിഫ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു. കത്തയച്ചത് സർക്കാരിനോടുള്ള വെല്ലുവിളിയല്ലെന്ന് എംപി എ.എം ആരിഫ് ട്വന്റി ഫോറിനോട് പറഞ്ഞു.
ഇതിനിടെ എല്ലാ കടകളും നിയന്ത്രണങ്ങളില്ലാതെ തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇളവ് അനുവദിക്കാൻ കഴിയുന്ന ഇടങ്ങളിൽ അനുവദിക്കും. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, എല്ലാ കടകളും വ്യാഴാഴ്ച മുതൽ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.
Story Highlights: MP A.M Ariff, CM Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here