Advertisement

യൂ ടേണ്‍ എടുത്ത് മുഷ്ഫിക്കുര്‍ റഹിം; സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പരയിൽ കളിക്കും

July 13, 2021
Google News 0 minutes Read

ടി20 പരമ്പരയിൽ കളിക്കില്ലെന്ന നിലപാടിൽ നിന്ന് യൂ ടേണ്‍ എടുത്ത് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കുര്‍ റഹിം. സിംബാബ്‍വേയ്ക്കെതിരായ പരമ്പരയിൽ താരം കളിക്കും. ചീഫ് സെലക്ടര്‍ മിന്‍ഹാജു അബേദിന്‍ ആണ് പുതിയ വിവരം പുറത്ത് വിട്ടത്.

ബയോ ബബിളിന് പുറത്ത് കടന്നാലും താരത്തിന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുൻപ് തിരികെ വരിക പ്രയാസമാണെന്ന് മനസ്സിലായതിനെത്തുടര്‍ന്നാണ് മുഷ്ഫിക്കുര്‍ തീരുമാനം മാറ്റിയത്. ജൂലൈ 29ന് ബംഗ്ലാദേശില്‍ തിരികെ എത്തുന്ന ബംഗ്ലാദേശും ഓസ്ട്രേലിയയും നേരെ ബയോ ബബിളിലേക്കാണ് പ്രവേശിക്കാനിരിക്കുന്നത്.

ഏകദിന പരമ്പര കഴിഞ്ഞ ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുന്ന റഹീമിനെ തിരികെ ടീമിലേക്ക് എത്തിക്കുവാന്‍ ആവശ്യമായ സമയം ലഭിക്കില്ലെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയുമായുള്ള പരമ്പര ഓഗസ്റ്റ് 2ന് ആരംഭിക്കും. സിംബാബ്‍വേ പരമ്പരയിൽ ബംഗ്ലാദേശില്‍ ഇനി മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് കളിക്കാനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here