Advertisement

ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി സ്റ്റഫാനി ടെയ്‌ലർ; പിന്തള്ളിയത് മിതാലി രാജിനെ

July 13, 2021
1 minute Read
stafanie taylor odi batter

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി വിൻഡീസ് താരം സ്റ്റഫാനി ടെയ്‌ലർ. ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ പിന്തള്ളിയാണ് സ്റ്റഫാനി ഒന്നാമത് എത്തിയത്. പാകിസ്താനെതിരായ ആദ്യ ഏകദിനത്തിലെ പ്രകടനമാണ് സ്റ്റഫാനിയുടെ നില മെച്ചപ്പെടുത്തിയത്. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പര വെസ്റ്റ് ഇൻഡീസ് 3-0ന് സ്വന്തമാക്കി.

ആദ്യ ഏകദിനത്തിൽ പുറത്താവാതെ 105 റൺസ് നേടിയതാണ് സ്റ്റഫാനിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഈ പ്രകടനത്തോടെ നാല് സ്ഥാനങ്ങൾ മുന്നേറിയാണ് വിൻഡീസ് താരം റാങ്കിംഗിൽ ഏറ്റവും ഉയർത്തിലെത്തിയത്. 766 ആണ് സ്റ്റഫാനിയുടെ റേറ്റിംഗ്. രണ്ടാം സ്ഥാനത്തുള്ള മിതാലി രാജിൻ്റെ റേറ്റിംഗ് 762 ആണ്. ആദ്യ 10 സ്ഥാനങ്ങളിൽ മിതാലിയെ കൂടാതെ ഓപ്പണർ സ്മൃതി മന്ദന മാത്രമാണ് ഉള്ളത്. 701 ആണ് സ്മൃതിയുടെ റേറ്റിംഗ്.

അതേസമയം, ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിംഗിലും സ്റ്റഫാനിയാണ് ഒന്നാമത്. ഇന്ത്യയുടെ ദീപ്തി ശർമ്മ അഞ്ചാം സ്ഥാനത്തുണ്ട്. ബൗളർമാരിൽ ഓസ്ട്രേലിയയുടെ ജെസ് ജൊനാസൻ ആണ് ഒന്നാമത്. ഇന്ത്യയുടെ ഝുലൻ ഗോസ്വാമി അഞ്ചാമതാണ്. പൂനം യാദവ് 9ആം സ്ഥാനത്തുണ്ട്. ടീം റാങ്കിംഗിൽ ഓസ്ട്രേലിയ ആണ് ഒന്നാമത്. ഇന്ത്യ നാലാമതാണ്.

അതേസമയം, ടി-20 റാങ്കിംഗിൽ ഇന്ത്യൻ കൗമാര താരം ഷഫാലി വർമ്മ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്മൃതി മന്ദന നാലാം സ്ഥാനത്തുണ്ട്. ബൗളർമാരിൽ ഇംഗ്ലണ്ടിൻ്റെ സോഫി എക്ലസ്റ്റൺ ആണ് ഒന്നാമത്. ഇന്ത്യൻ താരങ്ങളായ ദീപ്തി ശർമ്മ, പൂനം യാദവ്, രാഥ യാദവ് എന്നിവർ യഥാക്രമം 6, 7, 8 സ്ഥാനങ്ങളിൽ ഉണ്ട്. ഓൾറൗണ്ടർമാരിൽ ഇംഗ്ലണ്ട് താരം നതാലി സിവർ ആണ് ഒന്നാമത്. ദീപ്തി ശർമ്മ അഞ്ചാം സ്ഥാനത്താണ്. ടീം റാങ്കിംഗിൽ ഓസ്ട്രേലിയ ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

Story Highlights: stafanie taylor becomes no 1 odi batter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top