ഒളിംപിക്‌സ് ജേതാക്കൾക്ക് 6 കോടി; വാഗ്‌ദാനവുമായി ഉത്തർപ്രദേശ് സർക്കാർ

ജൂലൈ 23 ന് നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സിൽ വിജയിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. സ്വർണ മെഡൽ ജേതാക്കൾക്ക് ആറ് കോടിയും വെള്ളി മെഡൽ ജേതാക്കൾക്ക് നാല് കോടി രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് രണ്ട് കോടി രൂപ വീതവും പാരിതോഷികമായി നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുത്ത് സ്വർണ മെഡൽ നേടുന്ന ഓരോരുത്തർക്കും മൂന്ന് കോടി രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് രണ്ട് കോടി രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടി രൂപ വീതവും സർക്കാർ നൽകും.
ഇതിന് പുറമെ മെഡലൊന്നും നേടിയില്ലെങ്കിലും ഒളിംപിക്സിൽ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങൾക്കും പത്ത് ലക്ഷം റോപ്പ് വീതവും സർക്കാർ പാരിതോഷികമായി നൽകും. ഉത്തർപ്രദേശിൽ നിന്ന് പത്ത് പേരാണ് ഒളിംപിക്സിൽ പങ്കെടുക്കുന്നത്. ഒളിംപിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here