Advertisement

തിരുവനന്തപുരത്ത് 9 വാര്‍ഡുകളില്‍ സിക ഭീതി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

July 14, 2021
1 minute Read

തിരുവനന്തപുരം നഗരസഭയിലെ 9 വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തിയതായി ജില്ലാ ആരോഗ്യ വിഭാഗം. കിംസ് ആശുപത്രിയ്ക്ക് സമീപത്തെ വാര്‍ഡുകളാണ് വൈറസ് സാന്നിധ്യ മേഖലകള്‍. സിക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കുമെന്ന് ഡിഎംഒ കെ എസ് ഷിനു പറഞ്ഞു.

സിക സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘംജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി.
കരിക്കകം, കടകംപള്ളി, കുന്നുകുഴി, പട്ടം തുടങ്ങി 9 നഗരസഭാ വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളാണ്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. കൊതുക് നിര്‍മാര്‍ജനം കാര്യക്ഷമമാക്കും.

സിക പ്രതിരോധ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കൊണ്ടു പോകുന്നുവെന്ന് ഉറപ്പ് വരുന്നത് വരെ കേന്ദ്ര സംഘം കേരളത്തില്‍ തുടരും.ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് സാഹചര്യം വിലയിരുത്തുന്നുണ്ട്. പരിസര മലിനീകരണം തടയാനും കൊതുക് നശീകരണത്തിനും പൊതുജനങ്ങളുടെ സഹകരണം ജില്ല ആരോഗ്യ വിഭാഗം അഭ്യര്‍ത്ഥിച്ചു.വൈറസ് ബാധിത മേഖലകളില്‍ നിന്നയച്ച കൂടുതല്‍ പരിശോധന ഫലങ്ങള്‍ പുറത്ത് വരും.

Story Highlights: zika virus kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top