ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കി

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. കണ്ണൂരിലെ തില്ലങ്കേരിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്.
റെയ്ഡിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ആകാശ് തില്ലങ്കേരിക്ക് നോട്ടീസ് നല്കി. ടിപി കേസ് പ്രതി കൊടി സുനിയെ ഉടന്‍ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. അര്ജുന് ആയങ്കിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ആകാശ്. ഇയാള്‍ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച കസ്റ്റംസിന്റെ കൊച്ചി പ്രിവന്റീവ് ഓഫിസില്‍ ഹാജരാകണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി.
Story Highlights: akash thillenkeri, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here