Advertisement

ഗവര്‍ണറുടെ ഉപവാസത്തിന് ഉത്തരവാദി സര്‍ക്കാര്‍: കെ സുധാകരന്‍

July 14, 2021
Google News 0 minutes Read

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി ഉപവസിക്കേണ്ടി വന്നതിനു ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം പി.

ഗവര്‍ണറുടെ സത്യാഗ്രഹത്തില്‍ രാഷ്ട്രീയം കാണുന്നില്ല. ഭരണത്തലവന്‍ സ്വന്തം സര്‍ക്കാരിനെതിരെ സത്യാഗ്രഹം ഇരിക്കുന്നത് രാജ്യത്ത് കേട്ടുകേഴ്‌വിയില്ലാത്തതാണ്. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ക്ക് തന്നെ സമരമുഖത്ത് വരേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആഭ്യന്തരവകുപ്പിന്റെ അതീവ ഗുരുതരമായ വീഴ്ചകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.സ്വര്‍ണ്ണക്കടത്തിലും കൊലപാതകത്തിലും പീഡനത്തിലുമെല്ലാം പ്രതികളായി ഒരുഭാഗത്ത് സിപിഎമ്മുകാരാണ്.അവര്‍ക്ക് പ്രേരകശക്തിയായി നില്‍ക്കുന്നത് സര്‍ക്കാരാണെന്നും സുധാകരന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here