ഐ.എം.എ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുത്തു

2021-22, 2022-23 വര്‍ഷങ്ങളിലേക്കുള്ള ഐ.എം.എ കേരള സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഐ.എം.എ.യുടെ 268-ാമത് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുകയുണ്ടായി.
2021-22 വര്‍ഷത്തേക്ക് ഐ.എം.എ. സംസ്ഥാന പ്രസിഡന്റായി മുന്‍ സംസ്ഥാന സെക്രട്ടറി പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ ഡോ.സാമുവല്‍ കോശിയും നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റായി തലശ്ശേരി ബ്രാഞ്ചിലെ ഡോ. വി.പി. സുരേന്ദ്രബാബുവും മിഡ് സോണ്‍ വൈസ് പ്രസിഡന്റായി നിലവിലെ സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും (തൃശൂര്‍ ബ്രാഞ്ച്) സൗത്ത് സോണ്‍ വൈസ് പ്രസിഡന്റായി നേമം ബ്രാഞ്ചിലെ ഡോ. വി. മോഹനന്‍ നായരും തെരെഞ്ഞെടുക്കപ്പെട്ടു.
2022-23 കാലയളവിലേക്കുവേണ്ടി സംസ്ഥാന പ്രസിഡന്റായി മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫിയും (തിരുവനന്തപുരം ബ്രാഞ്ച്) നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റായി പൊന്നാനി ബ്രാഞ്ചിലെ ഡോ. എ.ഐ. കമറുദ്ദീനും മിഡ് സോണ്‍ വൈസ് പ്രസിഡന്റായി നെടുങ്കണ്ടം ബ്രാഞ്ചിലെ ഡോ. ജോസണ്‍ വര്‍ഗ്ഗീസും സൗത്ത് സോണ്‍ വൈസ് പ്രസിഡന്റായി ദേശിംഗനാട് ബ്രാഞ്ചിലെ ഡോ. എന്‍. ശ്യാമും തെരെഞ്ഞെടുക്കപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here