എട്ട് കോടി രൂപയുടെ റോൾസ് റോയ്സ് സ്വന്തം; എന്നിട്ടും വൈദ്യുതി മോഷണം: ശിവസേന നേതാവിനെതിരെ കേസ്

വൈദ്യുതി മോഷണം നടത്തിയെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ശിവസേന നേതാവിനെതിരെ കേസ്. കല്യാൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസുകാരനും 8 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറായ റോൾസ് റോയ്സിൻ്റെ ഉടമയുമായ സഞ്ജയ് ഗെയ്ക്‌വാദിനെതിരെയാണ് കല്യാൺ പൊലീസ് കേസെടുത്തത്.
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ പരാതിയിന്മേലാണ് കേസ്. കിഴക്കൻ കല്യാണിൽ പണി നടക്കുന്ന സൈറ്റിലേക്കുള്ള ആവശ്യത്തിനായി ഇയാൾ 35,000 രൂപയുടെ വൈദ്യുതി മോഷണം നടത്തി എന്നായിണ് പരാതി. 34,840 രൂപയുടെ വൈദ്യുതി ചാർജും 15,000 രൂപ പിഴയും ചുമത്തി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ഇയാൾക്ക് ബിൽ അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതേ തുടർന്ന് കമ്പനി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിക്ക് പിന്നാലെ ഈ മാസം 12ന് സഞ്ജയ് തുക അടച്ചു.
അതേസമയം, പരാതി വ്യാജമാണെന്ന് സഞ്ജയ് വാദിച്ചു. താൻ വൈദ്യുതി മോഷണം നടത്തിയില്ലെന്ന് വ്യക്തമാക്കിയ ശിവസേന നേതാവ് സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
Story Highlights: Shiv Sena leader booked for power theft
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here