Advertisement

ചർച്ച പരാജയം ; നാളെ സംസ്ഥാന വ്യാപകമായി കടതുറക്കൽ സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

July 14, 2021
1 minute Read

കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല കളക്ടറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചർച്ച പരാജയപെട്ടു. ഇതേതുടർന്ന് നാളെ സംസ്ഥാന വ്യാപകമായി കടതുറക്കൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി.

സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുള്ളുവെന്നും നാളെത്തെ സമരത്തിൽ നിന്ന് പിന്മാറണമെന്നും വ്യാപാരികളെ അറിയിച്ചുവെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വ്യാപാരികൾക്ക് ഇളവ് അനുവദിക്കില്ല. കടകൾ തുറന്നാൽ നിയമ നടപടികൾ ഉണ്ടാകുമെന്നും കോഴിക്കോട് ജില്ല കളക്ടർ മുന്നറിയിപ്പ് നൽകി.

Story Highlights: Traders kerala, lockdown, District Collector kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top