Advertisement

അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

July 15, 2021
1 minute Read
sika virus

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. കുന്നകുഴി, പട്ടം, കിഴക്കേക്കോട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ രണ്ട് പേര്‍ക്കും രോഗം ബാധിച്ചു. 35, 28, 33, 44 വയസ് പ്രായക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതില്‍ നാല് പേരുടെ സാമ്പിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അയച്ചതാണ്. ഒരു സാമ്പിള്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് എടുത്തതാണ്. ഇതോടൊപ്പം 16 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇന്ന് സിക വൈറസ് അവലോകന യോഗം ചേരുന്നുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ കേന്ദ്ര സംഘവും ജില്ലാ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും പങ്കെടുക്കും.

Story Highlights: sika virus, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top