കേരളാ കോൺഗ്രസിൽ ഭിന്നത രൂക്ഷം; സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം വിട്ടുനിന്നു

കേരളാ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം വിട്ടുനിന്നതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നില്ല. പദവികൾ വീതംവെക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതകളെ തുടർന്നാണ് നടപടി. അനാരോഗ്യം മൂലമാണ് ഫ്രാൻസിസ് ജോർജ് വിട്ടുനിൽക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.
കേരള കോൺഗ്രസ് പിസി തോമസ് വിഭാഗവുമായി ലയിച്ചതിനു ശേഷം പാർട്ടി പുനസംഘടിപ്പിച്ചിരുന്നു. ഇതിൽ മോൻസ് ജോസഫ് പക്ഷത്തിന് അധിക അധിക പ്രാധാന്യം നൽകിയതിൽ ഫ്രാൻസിസ് ജോർജും സംഘവും അതൃപ്തി അറിയിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം മോൻസ് ജോസഫും രംഗത്തെത്തി.
Story Highlights: Heavy dissent in Kerala Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here