Advertisement

കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം; ഇന്ന് മന്ത്രിസഭായോഗം ചേരും

July 15, 2021
Google News 1 minute Read

കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചർച്ച നടത്തുന്നുണ്ട്.

ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ഇന്ന് ചർച്ച ചെയ്യും. ലോക്ഡൗൺ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

Story Highlights: Kerala Covid Restrictions : Cabinet Meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here