Advertisement

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ്​ വിടുന്നു? റിപ്പോര്‍ട്ടുകള്‍ തള്ളി ക്ലബ്​

July 15, 2021
Google News 1 minute Read

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്​. ക്ലബ്​ വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്​. ഷെഡ്യൂള്‍ അനുസരിച്ച്‌​ ജൂലൈ 25ന്​ അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ്​ പറഞ്ഞു..

കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി എയില്‍ ടോപ്​ സ്​കോറര്‍ ആയിരുന്നു. അടുത്ത വര്‍ഷം ജൂണിലാണ്​ പോര്‍ചുഗീസ്​ താരത്തിന്‍റെ കരാര്‍ അവസാനിക്കുന്നത്​. തന്നെ സൂപ്പര്‍ താരമാക്കി വളര്‍ത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലോ സ്​പോര്‍ടിങ്​ ക്ലബിലോ എത്തി ബൂട്ട്​ അഴിക്കണമെന്നാണ്​ ഓരോ റൊണാള്‍ഡോ ആരാധകനും ​ആഗ്രഹിക്കുന്നത്​.

അരങ്ങേറ്റക്കാരനായ പരിശീലകന്‍ ആ​ന്ദ്രേ പിര്‍ലോക്ക്​ കീഴില്‍ നിരാശാജനകമായ പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ യുവന്‍റസ്​ പുറത്തെടുത്തത്​. സീരി എ കിരീടം ഇന്‍റര്‍മിലാന്​ മുന്നില്‍ അടിയറ വെച്ചതിന്​ പിന്നാലെ താരം യുവന്‍റസ്​ വിടുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം ടീമിന്‍റെ കോച്ചായി മടങ്ങിയെത്തിയ മാസിമിലിയാനോ അല്ലഗ്രിക്ക്​ കീഴില്‍ സീരി എ കിരീടം വീണ്ടെടുക്കാനും ചാമ്പ്യൻസ് ലീഗ്​ കിരീടം ടൂറിനിലെത്തിക്കാനുമാണ്​ യുവന്‍റസ്​ ലക്ഷ്യമിടുന്നത്​. ഉദീനസിനെതിരെയാണ്​ വരും സീസണിലെ യുവന്‍റസിന്‍റെ ആദ്യ മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here