ഫീൽഡിൽ കൂട്ടിയിടിച്ചു; പരസ്പരം കോർത്ത് സർഫറാസ് അഹ്മദും ഷദബ് ഹാനും

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ പരസ്പരം കൊമ്പുകോർത്ത് പാക് താരങ്ങളായ സർഫറാസ് അഹ്മദും ഷദബ് ഖാനും. ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിച്ച് നിലത്തുവീണതിനെ തുടർന്നാണ് ഇരുവരും പരസ്പരം ദേഷ്യപ്പെട്ടത്. ഇന്നിംഗ്സിലെ 44ആം ഓവറിലായിരുന്നു സംഭവം.
ഓവറിലെ അവസാന പന്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ലൂയിസ് ഗ്രിഗറി കൂറ്റൻ ഷോട്ടിനു ശ്രമിച്ചു. പക്ഷേ, പന്ത് ഉയർന്നുപൊങ്ങി. ഹാരിസ് റൗഫിൻ്റെ ഓവറിലായിരുന്നു സംഭവം. ഉയർന്നുപൊങ്ങിയ പന്ത് പിടിക്കാനായി സർഫറാസും ഷദബ് ഖാനും ഓടിയെത്തുകയും കൂട്ടിയിടിച്ച് നിലത്തുവീഴുകയും ചെയ്തു. ഇതിനിടെ ഷദബ് ഖാൻ പന്ത് കൈക്കലാക്കിയിരുന്നു. തുടർന്നാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.
മത്സരത്തിൽ 3 വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചു. പാകിസ്താൻ മുന്നോട്ടുവച്ച 332 റൺസ് വിജയലക്ഷ്യം 48 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ജെയിംസ് വിൻസ് (102) ലൂയിസ് ഗ്രിഗറി (77) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച വിജയത്തിലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി.
Story Highlights: Sarfaraz Ahmed, Shadab Khan clash during final ODI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here