ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ ജീവന്‍ തുടിക്കുന്ന 11 ചിത്രങ്ങള്‍

കണ്ണുകളില്‍ ഒപ്പിയെടുത്ത ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് ഡാനിഷ് സിദ്ദിഖി എന്ന ഫോട്ടോജേണലിസ്റ്റ് ലോകത്തിന് സമ്മാനിച്ചത്. അഫ്ഗാന്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ബാക്കിവച്ചത് ആ ചിത്രങ്ങളും അതിനുപിന്നിലെ കഥകളുമാണ്. ദുരന്തഭൂമിയില്‍ നിന്ന് മരണത്തിന്റെയും പലായനങ്ങളുടെയും മണമുള്ള, ഡാനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ നേപ്പാള്‍ ഭൂകമ്പം, രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം, പൗരത്വ ഭേദഗതിക്കെതിരായ ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍, കൊവിഡ് കൂട്ടമരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ എക്കാലത്തും ചരിത്രത്തെ അടയാളപ്പെടുത്തുന്നവയാണ്.
(1) ബേ ഓഫ് ബംഗാള്‍ വഴി ബംഗ്ലാദേശ്-മ്യാന്‍മര്‍ അതിര്‍ത്തി കടന്നെത്തിയ രോഗിംഗ്യന്‍ അഭയാര്‍ത്ഥിയായ ഒരു സ്ത്രീയുടെ ചിത്രം ലോകം ഏറ്റെടുത്തത് ഡാനിഷ് സിദ്ദിഖിയുടെ ക്യാമറക്കണ്ണുകളിലൂടെയാണ്. ചിത്രം എടുത്തത് 2017 സെപ്തംബര്‍ 11നാണ്.
(2) പൗരത്വ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സമരക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന കൗമാരക്കാരന്റെ ചിത്രം. 2020 ജനുവരി 30ന് എടുത്ത ഫോട്ടോ.
(3) 2020 ഫെബ്രുവരി 24ന് എടുത്ത ചിത്രം. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ സമരം നടക്കുമ്പോള്‍, ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുന്ന യുവാവ്.
(4) 2021 ജനുവരിയില്‍ എടുത്ത ചിത്രം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ അടക്കം പ്രതിഷേധങ്ങള്‍ വ്യാപകമാകുകയാണ്. കൊടുംതണുപ്പില്‍ നിന്ന് രക്ഷനേടാന്‍ കമ്പിളിപ്പുതപ്പുകള്‍ സമരപ്പന്തലിലേക്ക് മുച്ചക്ര വാഹനത്തില്‍ എത്തിക്കുന്ന ചെറുപ്പക്കാര്‍
(5) ഡല്‍ഹിയിലെ ലോക്‌നായക് ജയ്പ്രകാശ് ആശുപത്രിയില്‍ നിന്നെടുത്ത ചിത്രം. കൊവിഡിനിടയില്‍ ഓക്‌സിജന്‍ ക്ഷാമം കൂടി രൂക്ഷമായ സമയം. ആശുപത്രിക്കിടക്കയിലെ ചിത്രമാണ്.
(6) 21 ദിവസത്തെ പൂര്‍ണലോക്ക്ഡൗണിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍. അഞ്ചുവയസുകാരനായ മകനെ തോളിലെടുത്ത പിതാവ്. മുഖത്ത് പട്ടിണിയും ആശങ്കയും മാത്രം.
(7) 2016 ജൂണ്‍ 16ന് മുംബൈയില്‍ നിന്നെടുത്ത ചിത്രം.
(8) ഘോഷയാത്രയ്ക്ക് മുന്‍പായി ശരീരത്തില്‍ ഭസ്മം തൂവുന്ന അഘോരി.
(9) മുംബൈയില്‍ നിന്ന് 2012 ഓഗസ്റ്റ് 10ന് എടുത്ത ചിത്രം. ജന്മാഷ്ടമിയോട് അനുബന്ധിച്ച് ആചാരങ്ങളുടെ ഭാഗമായി ‘മനുഷ്യപിരമിഡ്’ ഉണ്ടാക്കുന്ന ആയിരക്കണക്കിന് കൈകള്‍…
(10) 2017 ഏപ്രില്‍ 29ന് ഇറാഖിലെ മൊസൂളില്‍ നിന്നെടുത്ത ചിത്രം. ഐഎസ് ആക്രമണത്തിനിടെ ഗ്രനേഡ് എറിയുന്ന ഇറാഖി പോലീസിന്റെ ചിത്രം.
(11) 2021 ഏപ്രില്‍ 21ന് എടുത്ത ചിത്രം. ഡല്‍ഹിയിലെ കൊവിഡ് കൂട്ടമരണങ്ങളുടെ തീവ്രതയെ അടയാളപ്പെടുത്തിയ മറ്റൊരു ദൃശ്യമുണ്ടാകില്ല.
കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ് സിദ്ദിഖി അടങ്ങുന്ന സംഘം റോക്കറ്റ് ആക്രമണം വരെ നേരിടേണ്ടി വന്നിരുന്നു.
ടിവി ന്യൂസ് കറസ്പോണ്ടന്റ് ആയിരുന്ന സിദ്ദിഖി പിന്നീടാണ് ഫോട്ടോ ജേര്‍ണലിസത്തിലേക്ക് കടന്നത്. 2010 മുതല്‍ ന്യൂസ് ഫോട്ടോഗ്രാഫറാണ്. ഇന്ത്യാ ടുഡേയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ ചിത്രീകരിച്ചതിനാണ് 2018ല്‍ ഇദ്ദേഹത്തിന് പുലിസ്റ്റര്‍ ലഭിച്ചത്. അദ്നാന്‍ അബിദിക്കൊപ്പമാണ് ഇദ്ദേഹം സമ്മാനം പങ്കുവച്ചത്. ദുരന്ത മുഖങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീക്ഷ്ണ മുഖങ്ങള്‍ ഒപ്പിയ ഫോട്ടോഗ്രാഫറാണ്.
Story Highlights: danish siddiqui, photojournalist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here