Advertisement

ബിനീഷിനെതിരെ വെളിപ്പെടുത്തലുമായി ഇഡി;കള‌ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ വിദേശികളുള്‍പ്പെട്ട റാക്കറ്റിന് പങ്ക്

July 16, 2021
Google News 0 minutes Read

കള‌ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്മെന്റിന്റെ മറുപടി വാദം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ വിദേശികളടങ്ങുന്ന വലിയ റാക്കറ്റിന് പങ്കുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. മയക്കുമരുന്ന് കേസിനെ മാത്രം ആസ്‌പദമാക്കിയല്ല തങ്ങള്‍ കേസെടുത്തതെന്നും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും പൊലീസുമെടുത്ത പതിനാലോളം കേസുകളും തങ്ങളുടെ കേസിന് ആസ്‌പദമായതായി ഇഡി കോടതിയെ അറിയിച്ചു.ഒന്‍പത് മാസത്തോളമായി കര്‍ണാടകയില്‍ തടവിലുള‌ള ബിനീഷിന്റെ ജാമ്യഹര്‍ജി ഇന്ന് പതിനഞ്ചാം തവണയാണ് പരിഗണിക്കുന്നത്.

ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച്‌ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ കാലാവധി കഴിഞ്ഞെന്ന വാദം തെറ്റാണെന്നും ഇഡി പറഞ്ഞു.

മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ക്കാത്തതിനാല്‍ തനിക്കെതിരെയുള‌ള കേസ് നിലനില്‍ക്കില്ലെന്നും കേരളത്തിലും ദുബായിലും ബിനീഷിനെതിരെ കേസുണ്ടെന്ന് ആദ്യം കോടതിയില്‍ പറഞ്ഞ അന്വേഷണ സംഘം പിന്നീട് അതിനെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ലെന്നും കഴിഞ്ഞദിവസം ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here