Advertisement

അനധികൃത പരസ്യ ബോര്‍ഡുകള്‍ പത്ത് ദിവസത്തിനകം നീക്കണമെന്ന് സര്‍ക്കാര്‍

July 16, 2021
1 minute Read
bill board

അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അനുമതി ആവശ്യമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കാന്‍ കര്‍ശന ഉപാധികളും ഏര്‍പ്പെടുത്തി. അനധികൃത പരസ്യബോര്‍ഡുകളും ഹോര്‍ഡിംഗ്സുകളും നീക്കം ചെയ്യാന്‍ പലതവണ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പാലിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ആണ് നീക്കം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള അനധികൃത പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സുകള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, താത്കാലിക കമാനങ്ങള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യണം.

ഇവ നീക്കം ചെയ്യാനാവശ്യമായ സഹായം ദേശീയപാത അതോറിറ്റിക്ക് നല്‍കണം. നീക്കം ചെയ്യാന്‍ അറിയിപ്പ് നല്‍കി മൂന്നു ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെങ്കില്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യാന്‍ നോട്ടിസ് നല്‍കണം. എന്നിട്ടും അനുസരിക്കാത്തവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം.

ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കും. നിയമപ്രകാരം അനുമതി ആവശ്യമുള്ളവയ്ക്ക് കര്‍ശന ഉപാധികളും ഏര്‍പ്പെടുത്തി. ബോര്‍ഡുകളും ഹോര്‍ഡിംഗ്സുകളും സ്ഥാപിക്കുന്നതുകൊണ്ട് അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരവും കരാറുകാരന്‍ നല്‍കണം. ഇതിനായി 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നിര്‍ബന്ധമാക്കി. റോഡ് സേഫ്റ്റി അതോറിറ്റിയുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും സമ്മതപത്രവും നിര്‍ബന്ധമാണ്. മരങ്ങളില്‍ ആണിയടിച്ചുള്ള എല്ലാ പരസ്യങ്ങളും നീക്കം ചെയ്യണം. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിക്ക് ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story Highlights: bill board, removal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top