മുംബൈയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിനടിയിൽ: ദൃശ്യങ്ങൾ

മുംബൈയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ. ഇന്നലെ രാത്രി വൈകിത്തുടങ്ങിയ മഴ ഇന്ന് പുലർച്ചെയും തുടർന്നു. മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. ചില ലോക്കൽ ട്രെയിനുകളെയും മഴ ബാധിച്ചു. ബാന്ദ്ര, അന്ധേരി തുടങ്ങിയ ഇടങ്ങളിലൊക്കെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴക്കെടുതികളുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.
സിയോൺ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈ നഗരത്തിനു ലഭിച്ചത് 64.45 മില്ലിമീറ്റർ മഴയാണ്. നഗരത്തിൻ്റെ കിഴക്കൻ പ്രദേശങ്ങളിൽ 120.67 മില്ലിമീറ്റർ മഴയും പടിഞ്ഞാറൻ പ്രദേശങ്ങളിൽ 127.16 മില്ലിമീറ്റർ മഴയും ലഭിച്ചു.
Story Highlights: Heavy Rain In Parts Of Mumbai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here