ടി20 ലോകകപ്പ്; ഗ്രൂപ്പുകള്‍ ഇന്നറിയാം; ഇന്ത്യ പാക് പോരാട്ടം കാത്ത് ആരാധകർ

ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഒക്ടോബറില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പുകള്‍ ഇന്ന് തീരുമാനമാകും. ഒമാനില്‍ നടക്കുന്ന നറുക്കെടുപ്പ് ചടങ്ങില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ്ഷായും പങ്കെടുക്കും.
വൈകീട്ട് 3.30നാണ് ഐസിസി യോഗം നടക്കുന്നത്. യോഗശേഷം ഗ്രൂപ്പ് പ്രഖ്യാപനമുണ്ടാകും. അന്തിമ മത്സരക്രമത്തെക്കുറിച്ചും ഇന്ന് ചര്‍ച്ച നടക്കും. എന്നാല്‍, മത്സരക്രമം കുറച്ചുകൂടി കഴിഞ്ഞേ പുറത്തുവിടൂവെന്നാണ് അറിയുന്നത്.
ഇന്ത്യയാണ് ഇത്തവണ ടി20 ലോകകപ്പ് ആതിഥേയര്‍. എന്നാല്‍, കൊവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലും ഒമാനിലുമായാണ് മത്സരം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ഫൈനല്‍ നവംബര്‍ 14നും നടക്കും. മത്സരം വിദേശത്താണെങ്കിലും ആതിഥേയ ചുമതല ഇന്ത്യയ്ക്ക് തന്നെയായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here