Advertisement

കൊടകര കേസ്; നിഗൂഢതകള്‍ പുറത്തുവരണമെന്ന് ഹൈക്കോടതി

July 16, 2021
Google News 1 minute Read
High Court will hear the appeal of Mohammad Shafi, accused in the gold smuggling case

കൊടകര കേസില്‍ നിഗൂഢതകള്‍ പുറത്തുവരണമെന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പരാമര്‍ശം. സത്യം പുറത്തുവരണം. ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വ്യക്തമല്ലെന്നും കോടതി. പ്രധാന പ്രതികളെ പിടികൂടിയിട്ടില്ല.

പരാതിയില്‍ പറയുന്നത് 25 ലക്ഷം കവര്‍ന്നെന്നാണ്. പൊലീസ് കണ്ടെത്തിയത് 3.5 കോടിയെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം അവസാനിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാമര്‍ശം. മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് സംഭവമെന്നും കോടതി സംശയിക്കുന്നു.

അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പണത്തിന്റെ ഉറവിടത്തില്‍ ബിജെപികാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തില്‍ പ്രധാനമായും ആവശ്യം ഉന്നയിക്കുക.

Story Highlights: kodakara case, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here