Advertisement

രാജ്യത്ത് മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവ്; മുന്നറിയിപ്പുമായി കേന്ദ്രം

July 16, 2021
Google News 1 minute Read

രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം പ്രതീക്ഷിക്കുന്ന ഘട്ടത്തില്‍ മാസ്‌കിന്റെ ഉപയോഗം കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, മാസ്‌ക് ഉപയോഗം 74 ശതമാനം കുറഞ്ഞതായി വ്യക്തമാക്കി.

നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകളും ലോക്ക്ഡൗണ്‍ ലംഘനങ്ങളും മാസ്‌ക് ഉപയോഗം കുറയ്ക്കാന്‍ കാരണമായി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി മുന്നറിപ്പുനല്‍കി.
മാസ്്ക ഉപയോഗിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. കൊവിഡ് അപകടകരമായ രീതിയില്‍ നമുക്ക് ചുറ്റുമുണ്ട്. ശുചിത്വവും സാമൂഹ്യ അകലം പാലിക്കുന്നതുമുള്‍പ്പെടെ അടിസ്ഥാന കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

Story Highlights: mask usage declining

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here