Advertisement

യോഗിയുടെ ക്രൂരത മറച്ചുവയ്ക്കാന്‍ മോദിയുടെ പ്രശംസ മതിയാകില്ല; രൂക്ഷവിമര്‍ശനമുയര്‍ത്തി പ്രിയങ്ക ഗാന്ധി

July 16, 2021
Google News 2 minutes Read

ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിരോധത്തെ പുകഴ്ത്തി പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് പിന്നാലെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് യുപിയിലെ യോഗി സര്‍ക്കാരിന്റെ ക്രൂരതകള്‍ മറച്ചുവക്കാനാകില്ലെന്ന് പറഞ്ഞ പ്രിയങ്ക, കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രിയങ്ക രണ്ടുദിവസത്തെ പ്രചാരണത്തിനായാണ് യുപിയില്‍ എത്തിയത്. യോഗി സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രിയങ്ക നിശബ്ദ ധര്‍ണയും നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു.

Story Highlights: priyanka gandhi, uttarpradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here