ടി സീരീസ് എംഡിക്കെതിരെ ബലാത്സംഗ പരാതി

സംഗീത നിർമ്മാണക്കമ്പനിയായ ടി സീരീസിൻ്റെ എംഡിക്കെതിരെ ബലാത്സംഗ പരാതി. ടി സീരീസ് കമ്പനി സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ മകനായ ഭൂഷൺ കുമാറിനെതിരെയാണ് 30 വയസ്സുകാരിയായ യുവതി പരാതി നൽകിയത്. ഭൂഷണെതിരെ മുംബൈ പൊലീസ് കേസ് ഫയൽ ചെയ്തു.
ടി സീരീസിൻ്റെ ഭാവി പ്രൊജക്ടുകളിൽ അവസരം നൽകാമെന്നറിയിച്ചാണ് തന്നെ ഭൂഷൺ ബലാത്സംഗം ചെയ്തതെന്ന് നടിയും മോഡലുമായ യുവതി പരാതിയിൽ പറയുന്നു. 2017 മുതൽ ഭൂഷണിനെ അറിയാം. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തത് എന്നും യുവതി പരാതിയിൽ സൂചിപ്പിക്കുന്നു. ഇയാൾക്കെതിരെ, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
മുൻപും ഭൂഷണിനെതിരെ ഇത്തരത്തിൽ പരാതികൾ ഉയർന്നിട്ടുണ്ട്. തന്നെ ഒരു ബംഗ്ലാവിലേക്ക് വിളിച്ച്, മൂന്ന് സിനിമയുമായി സഹകരിപ്പിക്കാമെന്നും പകരം ലൈംഗികമായി വഴങ്ങിയില്ലെങ്കിൽ കരിയർ അവസാനിപ്പിക്കുമെന്ന് ഭൂഷൺ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഒരു യുവതി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ അന്ന് ഭൂഷൺ നിരോധിച്ചു.
Story Highlights: Rape case filed against Bhushan Kumar of T-Series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here