Advertisement

പൊന്നും പണവും വേണ്ട; വിവാഹത്തിന് വധുവിന് കിട്ടിയ സ്വര്‍ണം തിരികെ ഏല്‍പ്പിച്ച് വരന്‍

July 16, 2021
1 minute Read

സ്ത്രീധനം കൊടുക്കരുതെന്നും വാങ്ങരുതെന്നും പറയുമ്പോഴും പരസ്യമായി തന്നെ പൊന്നും പണവും വാങ്ങുന്നവര്‍ക്ക് മാതൃകയാകുകയാണ് ആലപ്പുഴയിലെ വധൂവരന്മാര്‍. നൂറനാട് പള്ളിക്കല്‍ ഹരിഹരാലയത്തില്‍ കെ വി സത്യന്‍-സരസ്വതി ദമ്പതികളുടെ മകന്‍ സതീഷാണ് സ്വര്‍ണം വധുവിന്റെ അച്ഛനമ്മമാരെ തിരികെ ഏല്‍പ്പിച്ചത്. നവവധു ശ്രുതിക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ല. താലിമാലയും ഇരുകൈകളിലുമായി രണ്ടുവളയും മാത്രമാണ് ഇരുവരും സ്വീകരിച്ചത്.

വിവാഹചടങ്ങിന് ശേഷം എസ്എന്‍ഡിപി ശാഖാ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് സ്വര്‍ണം മാതാപിതാക്കള്‍ക്ക് കൈമാറിയത്. വിവാഹ സമ്മാനമായി കിട്ടിയ അന്‍പത് പവന്‍ സ്വര്‍ണം തിരികെ ഏല്‍പ്പിക്കുമ്പോള്‍ സതീഷ് പറഞ്ഞതിങ്ങനെ; എനിക്ക് പൊന്നും പണവും വേണ്ട, ഇവളാണ് ധനം.

നൂറനാട് ഹരിമംഗലത്ത് പടീതറ്റില്‍ ആര്‍ രാജേന്ദ്രന്‍-ഷീല ദമ്പതികളുടെ മകളാണ് വധു ശ്രുതി രാജ്. വ്യാഴാഴ്ചയായിരുന്നു ഇവരുടെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

Story Highlights: dowry, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top