Advertisement

യൂറോപ്പില്‍ നാശംവിതച്ച് മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 150 കടന്നു

July 17, 2021
1 minute Read

മിന്നല്‍പ്രളയത്തില്‍ യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ 90 പുതിയ മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. ജര്‍മനിയിലും ബെല്‍ജിയത്തിലുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 1300ഓളം പേരെ വിവിധ നഗരങ്ങളിലായി കാണാതായി.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പലയിടങ്ങളിലും ടെലിഫോണ്‍-വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ജര്‍മന്‍ നഗരങ്ങളായ റിനേലാന്റ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവിടങ്ങളിലാണ് മിന്നല്‍പ്രളയം കൂടുതലായി ബാധിച്ചത്. ശനിയാഴ്ച പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മണ്ണിനടിയിലും ഒഴുകിപ്പോയ വാഹനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജര്‍മന്‍ നഗരമായ വാസന്‍ബെര്‍ഗില്‍ എഴുന്നൂറോളം പേരെ ഒഴിപ്പിച്ചു.

Story Highlights: flood europe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top