കോട്ടൂരിലെ കഞ്ചാവ് മാഫിയയുടെ ആക്രമണം; സംഭവ സ്ഥലത്ത് പ്രതിയുമായി തെളിവെടുപ്പ്; സംഘത്തലവന് വേണ്ടിയും തിരച്ചിൽ

തിരുവനന്തപുരം കോട്ടൂരിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട കുളത്തുമ്മൽ സ്വദേശി അമനെ സംഭവ സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ്. സംഘത്തലവനടക്കം മറ്റു പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെയാണ് കോട്ടൂരിൽ പൊലീസിനുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണമുണ്ടായത്. പുലർച്ചെയാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന നെയ്യാർഡാം പൊലീസ് ജീപ്പിന് നേരെ അക്രമി സംഘം പെട്രോൾ ബോംബെറിയുകയായിരുന്നു. എന്നാൽ ബോംബ് പൊട്ടിയില്ല. തുടർന്ന് കല്ലെറിഞ്ഞു. കല്ലേറിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. സ്ഥലത്തെത്തിയ കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. പൊലീസിന്റെ ജീപ്പ് തകർക്കുകയും ചെയ്തു. കൂടുതൽ പൊലീസുകാർ എത്തിയതോടെ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.
Story Highlights: M T Vasudevan Nair won Tomyas award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here