Advertisement

തെരഞ്ഞെടുപ്പിന് ശേഷം ആദ്യം; സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ജി സുധാകരനും

July 17, 2021
1 minute Read

അമ്പലപ്പുഴ വോട്ട് ചോര്‍ച്ച ആരോപണത്തിനിടെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ ജി സുധാകരനും എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ജി സുധാകരന്‍ പാര്‍ട്ടി യോഗത്തിലെത്തുന്നത്. തെരഞ്ഞടുപ്പ് റിപ്പോര്‍ട്ടിങാണ് യോഗത്തിലെ പ്രധാന അജണ്ട.

സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിലാണ് യോഗം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ശരിവച്ച് സിപിഐഎം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സുധാകരനില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റിയിലും വിമര്‍ശനമുണ്ടായിരുന്നു./

Story Highlights: g sudhakaran, cpim alapuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top