Advertisement

ന്യൂനപക്ഷ സ്കോളർഷിപ് വിഷയം ; അവ്യക്തതയില്ലെന്ന് കെ സുധാകരൻ

July 17, 2021
Google News 1 minute Read

ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളൂ. ഓരോരുത്തരും വ്യാഖാനിച്ചതിൽ വന്ന പ്രശ്നമാണ് ഇപ്പോൾ കാണുന്നതെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ യുഡിഎഫിൽ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യത്തിൽ തുടർ നടപടികളെക്കുറിച്ച് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനം നാളെ അറിയിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

Story Highlights: K Sudhakaran on Minority Scholarship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here