മുട്ടിൽ മരം മുറിക്കൽ വിവാദം ; എൻ.ടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ ടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. മരം മുറി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
പ്രിൻസിപ്പൽ ചീഫ് കൺസവേറ്റർ ഓഫ് ഫോറസ്റ്റിന്റേതാണ് ശുപാർശ. വയനാട്ടിൽ നിന്ന് മുറിച്ച മരം പിടിച്ച റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചിരുന്നു. ഫോറസ്റ് കൺസവേറ്റർ സാജനെതിരെ റേഞ്ച് ഓഫീസർ സമീർ പരാതി നൽകിയിരുന്നു. എൻ ടി സാജനെതിരെ വിജിലൻസ് വിഭാഗവും നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു.
Story Highlights: Muttil Wood Cutting, N T Sajan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here