വൃദ്ധ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മലപ്പുറം മക്കരപ്പറമ്പ് രാമപുരത്ത് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം ബ്ലോക്ക് പടിയില്‍ ഒറ്റക്ക് താമസിക്കുന്ന മുട്ടത്തില്‍ ആയിഷ (70)യെ ആണ് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പകല്‍ സ്വന്തം വീട്ടില്‍ കഴിയുകയും രാത്രിയാകുമ്പോള്‍ മകന്റെ വീട്ടിലേക്ക് പോവുകയും ആണ് പതിവ്. പേരക്കുട്ടികള്‍ എത്തിയാണ് ആയിഷയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്. കഴിഞ്ഞ ദിവസവും രാത്രി 9.15 ഓടുകൂടി പേരക്കുട്ടികളെത്തി. വീട്ടില്‍ നിന്നും പ്രതികരണം ലഭിക്കാത്തതുകൊണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് ബാത്ത് റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത് കാരണം പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
Story Highlights: found dead, malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here