കോട്ടൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം; കഞ്ചാവ് സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം കോട്ടൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കുളത്തുമ്മല്‍ സ്വദേശി അമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ട ആളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം. ഇവര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതികളുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമനെ അറസ്റ്റ് ചെയ്തത്.
കോട്ടൂര്‍, വ്‌ളാവട്ടി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച സംഘം നാട്ടുകാരിലൊരാളുടെ വീടും തകര്‍ത്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റനെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ സിപിഒ ടിനു ജോസഫ് ചികിത്സയിലാണ്.
Story Highlights: police attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here