ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് തെറ്റ്; സരിത്തിന്റെ കുടുംബത്തിന് എതിരെ ജയില്‍ വകുപ്പ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ കുടുംബത്തിന് എതിരെ ജയില്‍ വകുപ്പ്. പ്രതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം ബന്ധുക്കള്‍ റെക്കോര്‍ഡ് ചെയ്തതിലാണ് വിമര്‍ശനം. ഫോണ്‍ സംഭാഷണം ബന്ധുക്കള്‍ റെക്കോര്‍ഡ് ചെയ്തത് തെറ്റാണ്. നടപടി ജയില്‍ സുരക്ഷയെ ബാധിക്കും. എന്‍ഐഎ കോടതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ മേധാവി നിര്‍മലാനന്ദന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികള്‍ക്ക് ലഹരി വസ്തുക്കള്‍ കൈമാറിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. അസിസ്റ്റന്‍ഡ് പ്രിസണ്‍ ഓഫീസര്‍ ബോസിനെയാണ് സ്ഥലം മാറ്റിയത്. ഗുരുതരമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ ഹൈസെക്യൂരിറ്റി പ്രിസണിലേക്കാണ് മാറ്റം.
Story Highlights: sarith, gold smuggling, jail department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here