Advertisement

റോമയ്ക്ക് കിരീടം നേടിക്കൊടുക്കാന്‍ ജോസെ മൗറീനോക്ക് ആകുമെന്ന് സ്മാളിംഗ്

July 17, 2021
1 minute Read

ടീമിന് അനുയോജ്യനായ പരിശീലകനാണ് ജോസെ മൗറീനോ എന്ന് റോമയുടെ സെന്റര്‍ ബാക്ക് താരം സ്മാളിങ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നപ്പോൾ കിരീടം നേടിയിരുന്നു. സമാനമായി റോമയ്ക്കും കിരീടം നേടിക്കൊടുക്കാനും ജോസെ മൗറീനോക്ക് ആകുമെന്നും സ്മാളിംഗ് പറഞ്ഞു. 2008ലാണ് റോമ അവസാനമായി കിരീടം ഉയര്‍ത്തിയത്.

“മൗറീനോ ജന്മനാ വിജയിയാണ്. എല്ലാവരേയും അവരുടെ പരമാവധി മികവിലേക്ക് എത്തിക്കാന്‍ മൗറീനോ ഇഷ്ടപ്പെടുന്നു. അതാണ് തന്റെ കരിയറില്‍ ഉടനീളം മൗറീനോ നടത്തിയത്. ഞങ്ങള്‍ ഒരുമിച്ച്‌ ട്രോഫികള്‍ നേടിയിട്ടുണ്ട്. ആ ഫൈനലുകളിലൊന്നില്‍ അദ്ദേഹം എന്നെ ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്. എന്ത് വിലകൊടുത്തും ട്രോഫികള്‍ നേടാന്‍ ജോസെ ശ്രമികും എന്നത് അദ്ദേഹത്തിന്റെ വലിയ പോസിറ്റീവ് ആണ്” – സ്മാളിംഗ് പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള ഒരു ട്രോഫി ക്ലബിലേക്ക് വരുന്നത് വലിയ കാര്യമാണെന്ന് തനിക്കറിയാം. ജോസെയെ നിയമിച്ചത് ക്ലബിന്റെ മികച്ച തീരുമാനമാണെന്നും സ്മാളിംഗ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top